Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ecologically Sensitive Area

Palakkad

പരി​സ്ഥി​തിലോ​ല മേ​ഖ​ല: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗം എ​ട്ടി​ന്

വ​ട​ക്ക​ഞ്ചേ​രി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്കു​മാ​യി അ​ടി​യ​ന്ത​ര​മാ​യി പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്ന ന​ട​പ​ടി തു​ട​രു​ക​യാ​ണ്. കി​ഫ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ചാ​ർ​ളി മാ​ത്യു​വി​ന്‍റെ പാ​ല​ക്കു​ഴി വാ​ർ​ഡി​ലെ വോ​ട്ട​ർ​മാ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം മെം​ബ​ർ റെ​ൻ​സി ജോ​യ്സി​ന് ന​ൽ​കി.

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളി​ൽ വ​ലി​യ​ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ട്ടി​ന് ന​ട​ക്കു​ന്ന കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യും.

യോ​ഗ അ​ജ​ണ്ട​യി​ൽ നാ​ലാ​മ​ത്തെ വി​ഷ​യ​മാ​യു​ള്ള​ത് ക​സ്തൂ​രി​രം​ഗ​ൻ ഇ​എ​സ്ഐ വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ചു​ള്ള​താ​ണ്. ഈ ​യോ​ഗ​ത്തി​ലാ​കും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ൾ ചേ​രു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ല. ക​ർ​ഷ​ക​സം​ഘം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളും വി​ഷ​യ​ത്തി​ൽ സ​മ​ര​രം​ഗ​ത്തു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ക​ലാ​ധ​ര​ൻ അ​റി​യി​ച്ചു.

പ്ര​ശ്ന​ബാ​ധി​ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ ഒ​പ്പി​ട്ടു ന​ൽ​കു​ന്ന നി​വേ​ദ​ന​ങ്ങ​ൾ അ​താ​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് കൈ​മാ​റേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ മാ​ത്ര​മെ സ്പെ​ഷ​ൽ ഗ്രാ​മ​സ​ഭ വി​ളി​ച്ചു​കൂ​ട്ട​ലും വി​ഷ​യം ച​ർ​ച്ച ചെ​യ്ത് പ്ര​മേ​യം പാ​സാ​ക്കു​ന്ന ന​ട​പ​ടി​ക​ളും ന​ട​ത്താ​നാ​കു.

27 ന​കം പ​രാ​തി​ക​ളും പ്ര​മേ​യ​ങ്ങ​ളും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശ​മു​ള്ള​ത്. ജൂ​ലൈ 27ന് ​കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച, അ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ൽ, തീ​രു​മാ​ന​ങ്ങ​ൾ പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച് അം​ഗീ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യി​ൽ അ​ജ​ണ്ട​യാ​യി നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ മാ​ത്രം 13 വി​ല്ലേ​ജു​ക​ളാ​ണ് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി ലോ​ല​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 13 വി​ല്ലേ​ജു​ക​ളി​ലാ​യി 150 ഓ​ളം വാ​ർ​ഡു​ക​ൾ പ്ര​ശ്ന സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്.

Latest News

Corehub Up